image

അൾട്ടിമെയുടെ 600 യൂണിറ്റും വിറ്റു തീർന്നു, അവെന്റഡോർ യുഗത്തിന് അവസാനം

ഇറ്റാലിയൻ അത്യാഡംബര സൂപ്പർ കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗിനിയുടെ പതാകവാഹക മോഡലായ അവെന്റഡോറിന്റെ അന്തിമ പതിപ്പായ എൽ പി 780 – 4 അൾട്ടിമെയുടെ 600 യൂണിറ്റും വിറ്റു തീർന്നു. അവെന്റഡോറിനോടു വിട ചൊല്ലുന്നതിനൊപ്പം വി 12 ആന്തരിക ജ്വലന എൻജിൻ(ഐ സി ഇ) നിർമാണവും അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്  ഫോക്സ്‌വാഗണ്‍ ഗ്രൂപ്പിൽപെട്ട ലംബോർഗ്നി.

ഭാവിയിൽ ഈ വി 12 പവർട്രെയ്നിന്റെ വൈദ്യൂതീകൃത പതിപ്പ് മാത്രമാവും ലംബോർഗിനി ഉപയോഗിക്കുക. വൈദ്യുത പവർ ട്രെയ്നും നിലവിലെ വി 12 എൻജിനുമായി സിലിണ്ടറുകളുടെ എണ്ണത്തിൽ മാത്രമാവും സാമ്യമെന്നും കമ്പനി വ്യക്തമാക്കുന്നു. അവെന്റഡോറിന്റെ പിൻഗാമിക്കു കരുത്തേകുക പുത്തൻ വി 12 യൂണിറ്റായ പെട്രോൾ – വൈദ്യുത സങ്കര ഇന്ധന പവർട്രെയ്നാവുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.