image

1 65000ൽ അധികം ബുക്കിങ്, മഹീന്ദ്ര എക്സ്‌യുവി 700 വിതരണം ശനിയാഴ്ച മുതൽ

1 നീണ്ട കാത്തിരിപ്പിനു വിരാമിട്ടു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ എക്സ്‌യുവി 700 ഇന്ത്യൻ നിരത്തിലെത്തുന്നു. എക്സ്‌യുവി 700 ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ശനിയാഴ്ച മുതൽ പുത്തൻ വാഹനം കൈമാറി തുടങ്ങുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. കഴിഞ്ഞ മാസം ബുക്കിങ് ആരംഭിച്ചതു മുതൽ അറുപത്തി അയ്യായിരത്തോളം പേരാണ് എക്സ്‌യുവി 700 സ്വന്തമാക്കാൻ അഡ്വാൻസ് നൽകി കാത്തിരിക്കുന്നത്. തുടക്കത്തിൽ പെട്രോൾ എൻജിനുള്ള എക്സ്‌യുവി 700 ആവും ഉടമസ്ഥരെ തേടിയെത്തുക. ജനുവരി 14നം 14,000 എക്സ്‌യുവി 700 കൈമാറാനാണു മഹീന്ദ്ര ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ സപ്ലൈ ചെയിനിൽ കോവിഡ് 19 മഹാമാരി സൃഷ്ടിച്ചേക്കാവുന്ന അനിശ്ചിതത്വം മുൻനിർത്തി ഡെലിവറി തീയതി അന്തിമമല്ലെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

നീണ്ട കാത്തിരിപ്പിനു വിരാമിട്ടു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ എക്സ്‌യുവി 700 ഇന്ത്യൻ നിരത്തിലെത്തുന്നു. എക്സ്‌യുവി 700 ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ശനിയാഴ്ച മുതൽ പുത്തൻ വാഹനം കൈമാറി തുടങ്ങുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. കഴിഞ്ഞ മാസം ബുക്കിങ് ആരംഭിച്ചതു മുതൽ അറുപത്തി അയ്യായിരത്തോളം പേരാണ് എക്സ്‌യുവി 700 സ്വന്തമാക്കാൻ അഡ്വാൻസ് നൽകി കാത്തിരിക്കുന്നത്. തുടക്കത്തിൽ പെട്രോൾ എൻജിനുള്ള എക്സ്‌യുവി 700 ആവും ഉടമസ്ഥരെ തേടിയെത്തുക. ജനുവരി 14നം 14,000 എക്സ്‌യുവി 700 കൈമാറാനാണു മഹീന്ദ്ര ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ സപ്ലൈ ചെയിനിൽ കോവിഡ് 19 മഹാമാരി സൃഷ്ടിച്ചേക്കാവുന്ന അനിശ്ചിതത്വം മുൻനിർത്തി ഡെലിവറി തീയതി അന്തിമമല്ലെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.1